ചെറായി: പള്ളിപ്പുറം പഞ്ചായത്ത് 20-ാം വാർഡിൽ നവതാര അംഗൻവാടി വയോജന കൂട്ടായ്മ വാർഷികം നടത്തി. റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ വൈപ്പിൻ ഐലന്റ് പള്ളിപ്പുറം പ്രസിഡന്റ് അഡ്വ: വി.പി സാബു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഐറി ആൻറണി അദ്ധ്യക്ഷത വഹിച്ചു.
റോട്ടറി ക്ലബ്ബ് ചാർട്ടർ പ്രസിഡന്റ് ഡോ: കരുണാകരൻ, സോണി രാജ്, മുൻ പ്രസിഡൻറുമാരായ സുധാകരൻ, സഖറിയ കിഴക്കേവീട്ടിൽ, എം.കെ ബാബു, മനോജ് മാമ്പിള്ളി , ഇന്നർ വീൽ പ്രസിഡന്റ് ഖദീജ, വത്സാ രാജു , ഷൈനി എന്നിവർ പ്രസംഗിച്ചു. . കലാകായിക മത്സരങ്ങളും സാംസ്‌കാരിക സമ്മേളനവും പ്രസിഡന്റ് അഡ്വ .വി.പി സാബു ഉദ്ഘാടനം ചെയ്തു.