വൈപ്പിൻ: പാസ്‌വേഡ് പദ്ധതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട എടവനക്കാട് ഹിദായത്തുൽഇസ്‌ലാം ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളായ ഫാത്തിമപർവീൻ, കെ.എം റഷ, ഫാത്തിമതുൽ ഹസ്‌ന, പി.എസ് തസ്‌നി എന്നീവിദ്യാർത്ഥികൾക്ക് ഡൽഹി സന്ദർശനത്തിന് അവസരം ലഭിച്ചു. സംസ്ഥാന മൈനോറിറ്റിവെൽ ഫെയർഡിപ്പാർട്ട്‌മെന്റിന്റെ കീഴിൽ എച്ച്‌ഐഎച്ച്എസ്എസിൽ നടന്ന പാസ്‌വേഡ് ട്യൂണിംഗ്‌സ്റ്റേജും, കരിമുകളിൽനടന്ന ഫ്‌ളവറിംഗ്‌സ്റ്റേജും കടന്നാണ് ഇവരെ ഡൽഹിയിലേക്ക് തിരഞ്ഞെടുത്തത്.. മൂന്നാംസ്റ്റേജ് എന്നനിലയിലാണ് ഏഴ്ദിവസത്തെ ഡൽഹിയാത്രക്ക് പ്ലസ്ടുവിദ്യാർത്ഥിനികൾക്ക് അവസരംലഭിച്ചത്. രാഷ്ട്രപതിഭവനിൽ രാഷ്ട്രപതിയുമായികൂടിക്കാഴ്ചയ്ക്ക് അവസരം ലഭിക്കും, ഇന്ത്യൻപാർലമെന്റ്, ഡൽഹിയിലെ വിവിധയൂണിവേഴ്‌സിറ്റികൾ, ചരിത്രപ്രധാന്യമുള്ളസ്ഥലങ്ങൾഎന്നിവ സന്ദർശിക്കാനുള്ള അവസരമാണ്ലഭിച്ചിരിക്കുന്നത്.