മൂവാറ്റുപുഴ:കനത്തമഴയിൽ തകർന്ന നിരപ്പ് റേഷൻകടപടിപുളിഞ്ചോട് റോഡിന്റെ സംരക്ഷണ ഭിത്തി നിർമ്മാണത്തിന് ഭിത്തി നിർമ്മാണത്തിനും കളമൊരുങ്ങിയത്. പായിപ്ര ഗ്രാമപഞ്ചായത്ത് 10, 11 വാർഡുകളിലൂടെ കടന്ന് പോകുന്നറോഡ് ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് ഭാഗത്തുള്ളവർക്ക് എളുപ്പത്തിൽ എം.സി.റോഡിലെ പുളിഞ്ചോട് കവലയിൽ എത്തിച്ചേരാനുള്ള മാർഗമാണ്. ഭാരവണ്ടികൾ അടക്കമുള്ള വലിയ വാഹനങ്ങളുടെ യാത്ര നിരോധിച്ചിരിക്കുകയായിരുന്നു. സ്‌കൂൾ വാഹനങ്ങൾ അടക്കം നിരവധിയാളുകൾ സഞ്ചരിക്കുന്ന റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നതോടെ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങി സഞ്ചരിക്കേണ്ട അവസ്ഥയിലായിരുന്നു പ്രദേശവാസികൾ . റോഡ് നവീകരണത്തിനും സംരക്ഷണ ഭിത്തി നിർമ്മാണത്തിനും ജില്ലാ പഞ്ചായത്തിൽ നിന്നുംതുക അനുവദിച്ചതോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. നിർമ്മാണ പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ, പഞ്ചായത്ത് മെമ്പർമാരായ സി.കെ.സിദ്ധീഖ്, ആന്റണി ജോസഫ്, മുൻപഞ്ചായത്ത് മെമ്പർ എം.വി.സുഭാഷ്, പൊതുപ്രവർത്തകരായ രാജു കാരമറ്റം, എം.വി.രാജേഷ്, സജി പോൾ, കൃഷ്ണകുമാർ, അബ്രാഹം തോട്ടത്തിൽ എന്നിവർ വിലയിരുത്തി. റോഡിന്റെ സംരക്ഷണ ഭിത്തിയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ യാത്ര ദുരിതത്തിന് പരിഹാരമാകും
അനുവദിച്ചത് 30ലക്ഷം രൂപ