അങ്കമാലി: താബോർ സാന്ത്വന വയോജനക്ലബിന്റെ നേതൃത്വത്തിൽ വയോജനദിനം വിവിധ പരിപാടികളോടെ ആചരിച്ചു.മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയരാധാകൃഷ്ണൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എം. പി. സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. താബോർ ഹോളി ഫാമിലി പള്ളിവികാരി ഫാ. ടോണി കോട്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. എം. വർഗീസ്, ഗ്രാമപഞ്ചായത്ത് അംഗം വി. സി. കുമാരൻ, വി. പത്മനാഭൻ മാസ്റ്റർ, ടി. പി. വേലായുധൻ മാസ്റ്റർ, ഡിറ്റോ ഡേവീസ്, എം. കെ. വാസു, ജെസി ഉറുമീസ്, ആന്റു ചിലങ്ങര, എം. എസ്. റീന എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളോടെ സ്‌നേഹവിരുന്ന് നടന്നു.