മൂവാറ്റുപുഴ : സബ് ജില്ലാ ഫുട്ബോൾ മത്സരങ്ങളിൽ തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ആന്റ് ഹയർ സെക്കൻഡറി സ്കൂൾ കിരീടം നിലനിർത്തി. കായികാദ്ധ്യാപകൻ സുഹൈൽ സൈനുദ്ദീനിന്റെ പരിശീലനത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടന്ന വാശിയേറിയ മത്സരങ്ങളിൽ മികവുറ്റ പ്രകടനമാണ് തർബിയത്ത് ഫുട്ബോൾ താരങ്ങൾ കാഴ്ച വെച്ചത്. മാർ സ്റ്റീഫൻ എച്ച്.എസ്.എസ് വാളകത്തിനെയാണ് ജൂനിയർ സീനിയർ മത്സരങ്ങളിലെ ഫൈനലിൽ തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ആന്റ് ഹയർ സെക്കൻഡറി സ്കൂൾ പരാജയപ്പെടുത്തിയത്.തർബിയത്ത് താരങ്ങളിൽ നിന്നും അഞ്ച് ജൂനിയർ വിദ്യാർത്ഥികളേയും, ആറ് സീനിയർ വിദ്യാർത്ഥികളേയും എറണാകുളം റവന്യു ജില്ലാ ടീമിലേക്ക് തിരഞ്ഞെടുത്തു.