ഫോർട്ട് കൊച്ചി: യുവതലമുറയെ കാർന്ന് തിന്നുന്ന മയക്കുമരുന്നിനെതിരെ സൈക്കിളിൽ ലോകം ചുറ്റാൻ ഇറങ്ങിയിരിക്കുകയാണ് മട്ടാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ സി.ഐ, വി.സ്.നവാസ്. സർവീസ് മേഖലയിൽ പലപ്പോഴും വ്യത്യസ്തത പുലർത്തുന്ന വ്യക്തിയാണ് നവാസ് ഇതിനോടകം നാട്ടുകാരുടെ സ്റ്റേഹവും ആദരവും പിടിച്ചുപറ്റി.യുവ തലമുറ വഴി തെറ്റുമ്പോൾ നാടിന്റെ ശോഭനമായ ഭാവിയാണ് വഴി തെറ്റുന്നതെന്ന് അദ്ദേഹം പറയുന്നു. വ്യായാമത്തിന് സമയം കണ്ടെത്താതെ ജീവിത ശൈലി രോഗങ്ങൾക്ക് അടിമപെടുന്നവരെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യവും ഈ യാത്രക്കുണ്ട്. രാത്രിയിൽ വിശ്രമവും പകൽ യാത്രയുമാണ്. സുഹൃത്തുക്കളുടെ സഹായവും ഇവർക്ക് യാത്രയിൽ ലഭ്യമാകും. അതാത് പൊലീസ് സ്റ്റേഷനുകളിലാണ് അന്തിയുറക്കം. സ്റ്റേഷനുകളിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായാൽ സന്നദ്ധ സംഘടനകൾ താമസ സൗകര്യം ഒരുക്കും. ഈ മാസം ഒന്നിന് എറണാകുളത്തു നിന്നും സിറ്റി പൊലീസ് കമ്മിഷ്ണർ വിജയ് സാക്കറെ ഫ്ളാഗ് ഓഫ് നൽകിയാണ് യാത്രയാക്കിയത്.നവംബർ 20 ന് കൊച്ചിയിൽ തിരിച്ച് എത്തുന്ന തരത്തിലാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത് .യാത്ര എന്നും ഒരു ഹരമാക്കിയ നവാസിന് എല്ലാ പൊലീസ് ഓഫീസറും പൂർണ പിൻതുണയാണുള്ളത്.
# 50 ദിവസം കൊണ്ട് കാശ്മീർ വരെ പ്രചരണം നടത്തും
#ഒരു ദിവസം 150 കി.മി. സൈക്കിളിൽ യാത്ര
#ആലപ്പുഴ ജില്ലയിലെ സിവിൽ ഓഫീസർമാരായ അലക്സ് വർക്കി, വിനിലും കൂടെയുണ്ട്