ഇടപ്പള്ളി : ചേരാനെല്ലൂർ പഞ്ചായത്തിൽ ലോക്കൽ ഫണ്ട് ഓഡിറ്റ് സംഘം കണ്ടെത്തിയ ക്രമക്കേടുകളെ പറ്റി ഒക്ടോബർ 9 ന് ചേരുന്ന പഞ്ചായത്ത് കമ്മറ്റിയിൽ വിശദമായി ചർച്ച ചെയ്യുമെന്ന് പ്രസിഡന്റ് സോണി ചിക്കു പറഞ്ഞു . ഓഡിറ്റിംഗ് പൂർത്തിയായ ദിവസം തന്നെ കണ്ടെത്തിയ പ്രശ്നങ്ങൾ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അദ്ധ്യക്ഷനായ കമ്മറ്റിയിൽ ഓഡിറ്റ് സംഘം അവതരിപ്പിച്ചിരുന്നു. പലതും ഏറെ ഗൗരവമുള്ളതാണെന്നും പ്രസിഡണ്ട് സൂചിപ്പിച്ചു .അന്തിമ റിപ്പോർട്ട് കിട്ടിയ ശേഷം മറ്റു നടപടികൾ ആലോചിക്കും.