kk
പ്രകൃതിക്കായി വടകര സെന്റ് ജോൺസ് സിറിയൻ എച്ച്എസ്എസിലെവിദ്യാർത്ഥികൾ ചങ്ങല തീർത്തപ്പോൾ

കൂത്താട്ടുകുളം : വടകര സെന്റ് ജോൺസ് സിറിയൻ എച്ച്എസ്എസിലെ 800 ഓളംവിദ്യാർത്ഥികൾ പ്രകൃതി സംരക്ഷണത്തിനായി കൈകോർത്തു.ഗാന്ധിജയന്തി സേവന വാരാഘോഷങ്ങളുടെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ചിട്ടുള്ള വിവിധ ചടങ്ങുകളുടെ ഭാഗമായാണ് വിദ്യാർത്ഥികൾ ചങ്ങല തീർത്തത്. പ്രകൃതിസംരക്ഷണ പ്രതിജ്ഞയെടുത്തു.സന്ദേശറാലിയുംനടത്തി​. പ്രൊഫ.എൻ ഐ അബ്രാഹം ഉദ്ഘാടനം ചെയ്തു.ബിജു ഐസക് അദ്ധ്യക്ഷനായിരുന്നു. പ്രി​ൻസിപ്പൽ കെ.ടി​സുബി,ബിന്ദുമോൾ പി എബ്രാഹം, ജോർജ്ജ് കുര്യാക്കോസ്, ബിജു മാത്യു, ജോമോൻ ജോയി, വി എൻ ഗോപകുമാർ, ജോജി ജോർജ്ജ് എന്നിവർ സംസാരിച്ചു