നെടുമ്പാശേരി: കൊച്ചി എയർപോർട്ട് ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ മൂഴിക്കുളം സെന്റ് മേരീസ് യു.പി സ്‌കൂൾ പരിസരത്ത് ഔഷധചെടികൾ നട്ടുപിടിപ്പിച്ചു. പ്രധാന അദ്ധ്യാപിക ജെയ്‌മോൾ, പി.ടി.എ പ്രസിഡന്റ് കെ.എ. മാർട്ടിൻ, സ്റ്റാഫ് സെക്രട്ടറി ഷാജു ജോസഫ്,ക്ലബ് പ്രസിഡന്റ് ബ്ലസൻ ആന്റണി, സെക്രട്ടറി സോഡി പോൾ, റീജിയണൽ ചെയർമാൻ ടി.കെ. രാജീവ്, സുരേഷ് ബാബു, നെൽസൺ പാലാട്ടി തുടങ്ങിയവർ പങ്കെടുത്തു.ഔഷധചെടികളും വിതരണം ചെയ്തു.