ആലുവ : ശമ്പള പരിഷ്‌ക്കരണം നടപ്പാക്കാതെയും ക്ഷാമബത്തകൾ കുടിശികയാക്കിയും മെഡി സെപ്പ് അട്ടിമറിച്ചും സർക്കാർ ജീവനക്കാരെ വഞ്ചിച്ചുവെന്ന് അൻവർ സാദത്ത് എം.എൽ.എ ആരോപിച്ചു.
കേരള എൻ.ജി.ഒ അസോസിയേഷൻ 45-ാം താലൂക്ക് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് സെക്രട്ടറി കെ.കെ. ജോൺ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കാർഷിക കടാശ്വാസ കമ്മീഷൻ അംഗം എം.ഒ. ജോൺ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി. എക്‌സിക്യൂട്ടീവ് മെമ്പർ കെ.വി. മുരളി, ഐ.എൻ.ടി.യു.സി നേതാക്കളായ കെ.കെ. ജിന്നാസ്, വി.പി. ജോർജജ്, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് തോപ്പിൽ അബു, ജോസി. പി. ആൻഡ്രൂസ്, ആനന്ദ് ജോർജ് എന്നിവർ പ്രസംഗിച്ചു.