ആലുവ: മണപ്പുറം മഹാദേവ ക്ഷേത്രത്തിലെ ദേവനെ എഴുന്നള്ളിക്കുന്ന നടപ്പാതയിലെ മാലിന്യം നീക്കാത്തതിലും ബലിതർപ്പണത്തിനെത്തുന്ന സ്ത്രീകൾക്ക് വസ്ത്രം മാറുവാനുള്ള സൗകര്യം ഒരുക്കാത്തതിലും പ്രതിഷേധിച്ച് ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ വി.എച്ച്.പി ഉപരോധിച്ചു,

പ്രളയത്തെ തുടർന്ന് അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്തിട്ടില്ല. ക്ഷേത്ര പരിസരത്തും നടപ്പാലത്തിന് മുകളിലും നടക്കുന്ന മദ്യ മയക്കുമരുന്നു വ്യാപാരവും അനാശാസ്യ പ്രവർത്തനങ്ങളും തടയുന്നി​ല്ല. വിശ്വഹിന്ദു പരിഷത്ത് ആലുവ ജില്ല സെക്രട്ടറി ടി.യു. മനോജ്, ജില്ല വർക്കിംഗ് പ്രസിഡന്റ് ശശി തുരുത്ത്, ജില്ല വൈസ് പ്രസിഡന്റ് ഇന്ദിര ടീച്ചർ, ഹിന്ദുഐക്യവേദി മുനിസിപ്പൽ സെക്രട്ടറി എം.ജി. ബാബു, പ്രഖണ്ഡ്, ജോയിന്റ് സെക്രട്ടറി വി.പി. രാധാകൃഷ്ണൻ, എം.ജി. ഗോപാലൻ, രമണൻ ചേലാക്കുന്ന്, മുരളീധരൻ എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.