മരട്:കായൽ കൈയ്യേറ്റങ്ങൾ മുഴുവൻ നീക്കംചെയ്യുക,കൈയ്യേറ്റങ്ങൾക്ക് കൂട്ടു നിന്ന അധികൃതർക്കെതിരെ എഫ്.ആർ റജിസ്റ്റർ ചെയ്ത് കേസെടുക്കുക,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മരട് നഗരസഭയിലേക്കു നടന്ന ജനകീയമാർച്ചും ധർണ്ണയും പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ ഉദ്ഘാടനംചെയ്തു. മരട് നഗരസഭയിലുണ്ടായ നിയമവിരുദ്ധ നിർമ്മിതികൾ മുഴുവൻ 2006 -07കാലത്തുണ്ടായതാണ്. ജലാശയങ്ങളിൽ മത്സ്യസമ്പത്ത് കുറഞ്ഞതും കടലാക്രമണംരൂക്ഷമായെന്നും സി.ആർ.നീലകണ്ഠൻ പറഞ്ഞു. ഫ്ലാറ്റ് വാസികളുടെ പാർപ്പിട നഷ്ടം ഉന്നയിക്കുന്ന മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ വികസനത്തിന് വേണ്ടി നിഷ്കരുണം തെരുവിലെറിയപ്പെട്ട പാവപ്പെട്ടവരെകുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല.സുപ്രീംകോടതി തീരുമാനം മാതൃകാപരമാണ്.കൊച്ചി കേന്ദ്രീകരിച്ചു നടക്കുന്ന ഭീമൻ നിർമ്മിതികൾ വലിയൊരു ഭൂകമ്പ-പ്രളയ സാദ്ധ്യതയിലേക്കാണ് കൊച്ചിയെ കൊണ്ടുപോകന്നത്. കൊച്ചിയ്ക്ക് ചുറ്റുമുള്ള എല്ലാകായൽ കൈയ്യേറ്റങ്ങൾക്കുമെതിരെ നിയമപരവും ജനകീയവുമായ സമരമുറകൾക്ക് തുടക്കംകുറിക്കാൻ കൂട്ടായ്മ തീരുമാനിച്ചു. അഡ്വ.ജോൺ ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൂട്ടായ്മ കൺവീനർ എം.ജെ.പീറ്റർ,വിവിധസംഘടനാ നേതാക്കളായ സി.എസ്. മുരളി (ദലിത് മഹാസഭ), എ.ആർ. പ്രസാദ് (സിപിഐ), കെ. സുനിൽകുമാർ (ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം), നിപുൺ ചെറിയാൻ (പൊളിറ്റിക്കൽ ഫ്രണ്ട്), ടി.സി. സുബ്രഹ്മണ്യൻ (സിപിഐ എംഎൽ റെഡ്സ്റ്റാർ), എന്നിവർ പ്രസംഗിച്ചു.