കൊച്ചി : ചാവറ കൾച്ചറൽ സെന്ററിന്റെ ചലച്ചിത്ര വിഭാഗമായ ചാവറ മൂവി സർക്കിളിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അഞ്ചാമത് ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിച്ചു. 2017 - 2019 കാലഘട്ടത്തിൽ തയ്യാറാക്കിയ 30 മിനിട്ടിൽ കവിയാത്ത ഇംഗ്ളീഷ്, മലയാളം ഷോർട്ട് ഫിലിമുകളാണ് പരിഗണിക്കുന്നത്. മികച്ച ചിത്രത്തിന് ചാവറ ചലച്ചിത്ര പുരസ്കാരവും 50,000 രൂപയും പ്രശസ്തി പത്രവും സമ്മാനിക്കും. അന്തിമ ഘട്ടത്തിൽ എത്തുന്ന അഞ്ച് ചിത്രങ്ങൾക്ക് ചാവറ മൂവി സർക്കിൾ കമന്റേഷൻ പുരസ്കാരവും 5,000 രൂപയും നൽകുമെന്ന് ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ അറിയിച്ചു. നവംബർ മാസം പകുതിയോടെ എറണാകുളത്തു നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും. സംവിധായകൻ കെ.ജി. ജോർജ് ചെയർമാനായ സമിതിയാണ് ചിത്രങ്ങൾ വിലയിരുത്തുന്നത്. ചാവറ ചലച്ചിത്ര ഗുരുവന്ദന പുരസ്കാരവും പുതിയ ചലച്ചിത്രകാരനുള്ള യുവ പ്രതിഭാ പുരസ്കാരവും ഇൗ ചടങ്ങിൽ നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 31 നകം ചാവറ മൂവി സർക്കിൾ, ചാവറ കൾച്ചറൽ സെന്റർ, മൊണാസ്ട്രി റോഡ്, കാരിക്കാമുറി, കൊച്ചി - 682011 എന്ന വിലാസത്തിലോ chavarakochi@gmail.com എന്ന ഇ - മെയിലിലോ ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് : 0484 - 4070250, 9947850402