കാലടി കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ തറനിലം ഭാഗത്ത് കഴിഞ്ഞ ദിവസം വീട് കയറി ആക്രമണം നടത്തിയ കേസിലെ രണ്ട് പ്രതികളെ പൊലീസ് പിടികൂടി. ഇടുക്കി ജില്ല കരുണാപുരം വില്ലേജ് കുന്നപ്പള്ളി വീട്ടിൽ മുഹമ്മദ് അബ്ദുൽ ആസാദ് മകൻ അമൽസ് കെ.എം.(18), തൊടുപുഴ കരിങ്കുന്നം വില്ലേജ് തോയി പ്ര മലയിൽ വീട്ടിൽ മഹേഷ് കുമാർ മകൻ അഭിജിത്ത് എം. മഹേഷ് ( 21) എന്നിവരാണ് കാലടി പോലീസിന്റെെ പിടിയിലായത്.കാഞ്ഞൂർ തറ നിലം ഭാഗത്ത് - പച്ചിലമറ്റത്ത് വീട്ടിൽ ശ്രീനിവാസൻ മകൻ പ്രേംജിത്തി(19) നെയാണ് പ്രതികൾ അക്രമിച്ചത്.
തടയാൻ ചെന്ന അയൽക്കാരനെയും, സഹോദരനെയുംആക്രമിച്ചു. ശ്രീ ശങ്കരാ കോളേജിലെ വിദ്യാർത്ഥികളാണ് പ്രതികളും, അക്രമിക്കപ്പെട്ട പ്രേംജിത്തും,
രഞ്ജിത്തും, പ്രതികളും തമ്മിൽ ഹെൽത്ത് ക്ലബ്ബിൽ വെച്ച് വാക്ക് തർക്കം നടന്നിരുന്നതായി പൊലിസ് പറഞ്ഞു. പ്രതികൾ മദ്യപിച്ച് എത്തിയത് ചോദ്യം ചെയ്തതാണ് പ്രകോപനമായത്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.