prof-keralavarma89

കൊച്ചി: ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും തേവര സേക്രട്ട് ഹാർട്ട് കോളജ് മുൻ കെമിസ്ട്രി അദ്ധ്യാപകനുമായ എറണാകുളം പള്ളിമുക്ക് എ.എം. തോമസ് റോഡ് കാർത്തിക കോളനിയിൽ പ്രഫ.കേരള വർമ (89) നിര്യാതനായി. കേരള ശാസ്ത്ര സാഹിത്യ പരിഷത് സ്ഥാപക നേതാക്കളിൽ ഒരാളാണ്. ഭാര്യ: ഇന്ദിരാ വർമ. മക്കൾ: ദിനേശ് വർമ, നിർമല വർമ (റിട്ട. കാതലിക് സിറിയൻ ബാങ്ക്). മരുമക്കൾ: നന്ദിനി, ഹരിദാസ് കെ. വർമ.