കൊച്ചി: വനിതാ കമ്മിഷൻ മെഗാ അദാലത്തിൽ 26 പരാതികൾക്ക് പരിഹാരമായി. 81 പരാതികളാണ് പരിഗണിച്ചത്. അഞ്ച് പരാതികൾ വിവിധ വകുപ്പുകളുടെ റിപ്പോർട്ടിനായി മാറ്റി വച്ചു. 50 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും. തനിക്കും 32 ഉം, 28 ഉം വയസുള്ള മക്കൾക്കും അർഹമായ അവകാശം ലഭിക്കുന്നില്ലെന്ന് കാണിച്ച് വീട്ടമ്മ നൽകിയ പരാതിയിൽ മക്കൾക്ക് സ്ഥാപനങ്ങളുടെ മേൽനോട്ടം നൽകാൻ ഭർത്താവിനോട് കമ്മിഷൻ എം.സി.ജോസഫൈൻ നിർദ്ദേശിച്ചു. സി.സി.ടി.വി വച്ചതുമായി ബന്ധപ്പെട്ട് അയൽവാസികൾ തമ്മിൽ നിലനിൽക്കുന്ന തർക്കത്തിൽ കാമറ എടുത്ത് മാറ്റാൻ കമ്മിഷൻ നിർദ്ദേശിച്ചു. വനിതാ കമ്മിഷനംഗം അഡ്വ.ഷിജി ശിവജി, ഡയറക്ടർ വി.യു.കുര്യാക്കോസ് തുടങ്ങിയവരും അദാലത്തിൽ പങ്കെടുത്തു.