മൂവാറ്റുപുഴ: മൂവാറ്റുപുഴ കാർഷീക സഹകരണ ബാങ്ക് സെക്രട്ടറി ഇ.എൻ.പത്മകുമാരിക്ക് യാത്രയയപ്പ് നൽകി.26 വർഷത്തെ സേവനത്തിന് ശേഷമാണ് ജോലിയിൽ വിരമിയ്ക്കുന്നത്. യാത്രഅയപ്പ് സമ്മേളനം ബാങ്ക് പ്രസിഡന്റ് കെ.പി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ ബാബു ഐസക്ക് അദ്ധ്യക്ഷത വഹിച്ചു. മറിയംബീവി നാസർ സ്വാഗതം പറഞ്ഞു. ബാങ്ക് വൈസ് പ്രസിഡന്റ് എം.പി.ലാൽ, ഡയറക്ടർമാരായ പി.എം.സലീം,അഡ്വ.ജോർജ് കുരുവിള, നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ, മുൻ സെക്രട്ടറി എം.എൽ.ഉഷ, എൻ.എം.കിഷോർ, പി.കെ.രവി, കെ.യു.പ്രസാദ് എന്നിവർ സംസാരിച്ചു.