udayamperoor
സംസ്ഥാനത്തെ മികച്ച പി.ടി.എക്കുള്ള രണ്ടാം സ്ഥാനം നേടിയ ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ ഭാരവാഹികളെ ആദരിക്കുന്ന ചടങ്ങ് എം. സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ഉദയംപേരൂർ:സംസ്ഥാനത്തെ മികച്ച പി.ടി.എയ്ക്കുള്ള രണ്ടാം സ്ഥാനം നേടിയ ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ ഭാരവാഹികളെ പി.ടി.എ വാർഷിക പൊതുയോഗത്തിൽ ആദരിച്ചു. എം.സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഹാരാജ ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു . ജില്ലയിലെ മികച്ച എൻ.എസ്.എസ് യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ട സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് കോ ഓർഡിറ്റേർ പി അനീഷിനും എം സ്വരാജ് ഉപഹാരം നൽകി. പി.ടി.എ പ്രസിഡന്റ് ആർ ശ്രീജിത്ത്, പ്രിൻസിപ്പൽ ഇ.ജി ബാബു, ഹെഡ്മിസ്ട്രസ് എൻ.സി ബീന, എൽ.സന്തോഷ്, ഡി.ജിനു രാജ്, ഡി.സജി എന്നിവർ സംസാരിച്ചു.