കൊച്ചി: മറൈൻ ഡ്രൈവിലെ ജലപ്പരപ്പിൽ ചുണ്ടൻ വള്ളങ്ങൾ തീപാറുന്ന പോരട്ടത്തിലേർപ്പെട്ടപ്പോൾ ഗാലറിയിരുന്ന് മത്സരം വീക്ഷിച്ചും വോട്ടു തേടിയും ഇടതുമുന്നണി സ്ഥാനാർത്ഥി മനു റോയ്. വേദിയിലുണ്ടായിരുന്ന ചലച്ചിത്ര താരം ടൊവിനോ തോമസ് മനുവിന് വിജയാശംസകൾ നേർന്നു.
ഉച്ചയ്ക്ക് കോന്തുരുത്തി സെന്റ് ജോണ്‍ നെപുംസ്യാൻ പള്ളിയിൽ നേർച്ച സദ്യയിൽ പങ്കെടുത്തു. രാവിലെ തേവര ചക്കാലപ്പറമ്പ് ചാണെമുറി കോളനിയിൽ നിന്നാണ് പര്യടനം തുടങ്ങിയത്, തേവരയിലെ പര്യടനത്തിന് ശേഷം മനു റോയി പച്ചാളത്ത് വിവിധ കേന്ദ്രങ്ങളിൽ വോട്ടുതേടി. പച്ചാളത്ത് റിട്ടയേഡ് സുപ്രീം കോടതി ജസ്റ്റിസ് കുര്യൻ ജോസഫിനെ വീട്ടിലെത്തി സന്ദർശിച്ചു.
പുലയമഹാസഭ, കുടുംബി സേവാസംഘം, എസ്.എൻ.ഡി.പി ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ചു. ഉച്ചയ്ക്ക് ശേഷം വടുതലയിൽ ഡോൺ ബോസ്‌കോ, വടുതല ഗണപതി ക്ഷേത്രം, എസ്.എൻ.ഡി.പി സുബ്രഹ്മണ്യ ക്ഷേത്രം, ഡി.ഡി സിൽവർസ്റ്റോം ഫ്‌ളാറ്റ്, അമലാംബിക കോൺവന്റ് എന്നിവിടങ്ങളിൽ വോട്ടർമാരുടെ പിന്തുണ തേടി.