മൂവാറ്റുപുഴ: കെ.എസ്. ആർ. ടി .സി യിൽ നടപ്പിലാക്കി വരുന്ന തൊഴിലാളി ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് കെ എസ് ടി എംപ്ലോയ്സ് സംഘ് ( ബിഎംഎസ്) എറണാകുളം ഇൗസ്റ്റ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കെ എസ് ആർ ടി സി മൂവാറ്റുപുഴ ഡിപ്പോയുടെ മുന്നിൽ ധർണ നടത്തി. സംസ്ഥാന സെക്രട്ടറി അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എസ്. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.ആർ. രമേശ് കുമാർ, ബി എം എസ് മേഖല പ്രസിഡന്റ് എ. വി. അജീഷ്, എ.കെ. സിജു എന്നിവർ പ്രസംഗിച്ചു.