കൊച്ചി: ഉദയാ കോളനിയിലെയും കമ്മട്ടിപ്പാടത്തെയും പി ആൻഡ്. ടി കോളനിയിലെയും വോട്ടർമാർക്കൊപ്പമായിരുന്നു ഇന്നലെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ. വിനോദ്. ഹൈബി ഈഡൻ എം.പിയും ഒപ്പമുണ്ടായിരുന്നു. സ്ഥാനാർത്ഥിയും എം.പി യും പ്രവർത്തകരും കോളനികളിലെ ഓരോ വീടും കയറിയിറങ്ങി വോട്ട് തേടി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ സ്ഥാനാർത്ഥിയെ സ്വീകരിക്കാനും കൈ കൊടുക്കാനും ആവേശപൂർവം ചേർന്നു. മുതിർന്ന സ്ത്രീകൾ തലയിൽ കൈ വച്ച് അനുഗ്രഹിച്ചു. മഴക്കാലത്തെ വെള്ളക്കെട്ട് ഈ പ്രദേശങ്ങളെയെല്ലാം ബാധിക്കുന്ന പൊതുപ്രശ്നമാണെന്നും അത് പരിഹരിക്കാൻ സാധ്യമായെതെല്ലാം ചെയ്യുമെന്നും ടി.ജെ. വിനോദ് പറഞ്ഞു.