കൊച്ചി: പൊതുതാത്പര്യങ്ങളെ മുൻനിർത്തിയുള്ള നിർമിതികൾക്ക് സുതാര്യമായ നടപടിക്രമങ്ങളാണ് അവലംബിക്കേണ്ടതെന്ന് തമിഴ്‌നാട് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.പി.സി സിറിയക് അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് ആധിപത്യ കാലത്ത് നിക്ഷിപ്ത താത്പര്യങ്ങൾക്കായി അവർ സ്വീകരിച്ച സമീപന ശൈലി പുതിയ കാലത്തിന് നിരക്കുന്നതല്ലെന്ന് വൈറ്റില സാംസ്‌കാരിക സമിതി സംഘടിപ്പിച്ച 'പൊതു നിർമിതികളും സാമൂഹ്യ പ്രതിബദ്ധതയും' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ചർച്ചയിലെ മുഖ്യ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സമിതി പ്രസിഡന്റ് ഇ.കെ ആന്റണി അദ്ധ്യക്ഷനായി. കൊച്ചി നഗരസഭ മുൻ ടൗൺ പ്ലാനർ ഡി.ബാബുരാജ്, ഗോപി നായർ, എം.കെ ശശീന്ദ്രൻ, സേവ്യർ.പി.ആന്റണി, ടി.സി അയ്യപ്പൻ, എം.പി വേണു, ടി.എ വർഗീസ്, കെ.എൻ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.