കൊച്ചി: ഇടതുമുന്നണി സംസ്ഥാന നേതാക്കൾ ഇന്നു മുതൽ മനു റോയിയുടെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. ഇന്ന് മന്ത്രിമാരായ എ.സി. മൊയ്തീനും പ്രൊഫ. സി. രവീന്ദ്രനാഥും വിവിധ പരിപാടികളിൽ പങ്കെടുക്കും. നാളെ മന്ത്രിമാരായ എ.സി മൊയ്തീനും സി. രവീന്ദ്രനാഥും കുടുംബയോഗങ്ങളിലും പൊതുപരിപാടികളിലും പങ്കെടുക്കും. എട്ടിന് മന്ത്രിമാരായ എ.സി. മൊയ്തീനും സി. രവീന്ദ്രനാഥും കടകംപള്ളി സുരേന്ദ്രനും സി.പി.എം നേതാവ് എളമരം കരീമും സി.പി.ഐ നേതാവായ ബിനോയ് വിശ്വവും മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങും. ഒമ്പതിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രചാരണത്തിനെത്തും.
11ന് സി.പി.ഐ നേതാക്കളായ പന്ന്യൻ രവീന്ദ്രനും കെ.ഇ. ഇസ്മായിലും പ്രചാരണം നയിക്കും. 12ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ വിവിധ പരിപാടികളിൽ പങ്കെടുക്കും. 13ന് മുഖ്യമന്ത്രി പിണറായി വിജയനും എ.സി മൊയ്തീനും പ്രചാരണത്തിന് നേതൃത്വം നൽകും. 14ന് കോടിയേരിയും 14,15,16 തിയതികളിൽ വി.എസ്. അച്യുതാനന്ദനും പ്രചാരണം നയിക്കും. 17നും 18നും എ.സി.മൊയ്തീൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.