കൊച്ചി: ആസ്റ്റർ മെഡ്‌സിറ്റിയുടെ സഹകരണത്തോടെ മറൈൻഡ്രൈവിൽ പുതുതായി നിർമ്മിച്ച പൊലീസ് എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്തു. കൊച്ചി സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ കെ. ലാൽജി, ആസ്റ്റർ മെഡ്‌സിറ്റി സി.ഇ.ഒ കമാൻഡർ ജൽസൺ കവലക്കാട്ട് എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. 24 മണിക്കൂർ നിരീക്ഷണ സംവിധാനത്തോട് കൂടിയാണ് പുതിയ എയ്ഡ് പോസ്റ്റ് . കൊച്ചി സിറ്റി പൊലീസിന്റെ അഭ്യർത്ഥനപ്രകാരമാണ് ആസ്റ്റർ മെഡ്‌സിറ്റി എയ്ഡ് പോസ്റ്റ് നിർമ്മിച്ചത്.