കൊച്ചി : കലാഭവനിൽ ഈ വർഷത്തെ വിദ്യാരംഭവും നവരാത്രി ആഘോഷവും നാളെ നടക്കും. ശാസ്ത്രീയ സംഗീതം, ലളിതഗാനം, ഭരതനാട്യം , മോഹിനിയാട്ടം , നാടോടി നൃത്തം, കുച്ചുപ്പുടി, സിനിമാറ്റിക് ഡാൻസ്, ,ഡ്രോയിംഗ് പെയിന്റിംഗ്, ഓർഗൻ, ഡ്രംസ്, ഗിറ്റാർ, ഫ്ല്യൂട്ട്, മൃദംഗം, തബല, ക്ളാസിക്കൽ വയലിൻ, വെസ്റ്റേൺ വയലിൻ, മിമിക്രി, ആക്ടിംഗ്, ജ്വല്ലറി മെയ്ക്കിംഗ്, കരാട്ടേ, യോഗ, നാടൻപാട്ട് എന്നിവയിൽ പുതിയ ബാച്ച് ക്ളാസുകളുകൾക്കും നാളെ തുടക്കമാകുമെന്ന് പ്രസിfഡന്റ് ഡോ.ചെറിയാൻ കുനിയൻതോടത്ത്, സെക്രട്ടറി കെ.എസ്. പ്രസാദ് എന്നിവർ അറിയിച്ചു. പിയാനോ, വയലിൻ, ഗിറ്റാർ എന്നിവയ്ക്ക് എ.ബി.ആർ.എസ്.എംന്റെ ഗ്രേഡിംഗ് ക്ളാസുകളും ആരംഭിച്ചിട്ടുണ്ട്. ഫോൺ : 0484- 2381400, 2354522