പറവൂർ : ചെറിയപല്ലംതുരുത്ത് ശ്രീ സരസ്വതി - ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം തുടങ്ങി. ഇന്ന് പുലർച്ചെ 5.30ന് നിർമ്മാല്യ ദർശനം, 8ന് വിദ്യാമന്ത്രാർച്ചന, വൈകിട്ട് 7ന് ആയുധപൂജ തുടർന്ന് സരസ്വതിപൂജ. വിജയദശമി ദിനമായ നാളെ 5.30ന് നിർമ്മാല്യ ദർശനം, 8 ന് പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം, 8.30ന് നാരായണീയ പാരായണം, വൈകിട്ട് 6.30ന് ദീപക്കാഴ്ച.
കുഞ്ഞിത്തൈ ശ്രീസരസ്വതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് മഹാനവമി ദിനമായ ഇന്ന് രാവിലെ 10ന് വിദ്യാമന്ത്രാർച്ചന, വൈകിട്ട് ദീപക്കാഴ്ചയും താലം എഴുന്നള്ളിപ്പും, 7ന് ഭഗവതിസേവ, വിജയദശമി ദിനമായ നാളെ പുലർച്ചെ നിർമ്മാല്യദർശനം, 8ന് പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭവും എഴുന്നള്ളിപ്പിപ്പും, വൈകിട്ട് 5ന് എഴുന്നള്ളിപ്പ്, കൊടിയിറക്കൽ മംഗളപൂജ.
കെടാമംഗലം വാണീവിഹാരം സരസ്വതി ഭദ്രകാളിക്ഷേത്രത്തിൽ നവരാത്രി നൃത്ത-സംഗീതോത്സവം ചലച്ചിത്രതാരം സനിയ അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. സഭാ പ്രസിഡന്റ് പി.കെ. സോമൻ അദ്ധ്യക്ഷനായി. സിനിമാനടൻ മുരളി മോഹൻ മുഖ്യാതിഥിയായിരുന്നു. ഡോ. സി.എം. രാധാകൃഷ്ണൻ, എം.എസ്. രതീഷ്, രഞ്ജിനി സുരേഷ്, ഫാ. ജോൺ മരിയ സെക്വേര, ഇക്ബാൽ അസ്ലമി, ശ്രീകാന്ത് തന്ത്രി, പറമ്പാടി മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
പറവൂത്തറ ശ്രീകുമാരംഗലം ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം വിവിധ ചടങ്ങുകളോടെ നടക്കും. ക്ഷേത്രത്തിൽ നിരവധി വിദ്യാർത്ഥികൾ പുസ്കകങ്ങൾ പൂജയ്ക്കുവെച്ചു. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി എ.കെ. ജോഷിശാന്തിയുടെ മുഖ്യകാർമ്മികത്വം വഹിക്കും. വിജയദശമി ദിനമായ നാളെ പൂജയെടുപ്പിനുശേഷം വിദ്യാരംഭം നടക്കും.