കൊച്ചി : ചേരാനല്ലൂർ പഞ്ചായത്തിലെ ചിറ്റൂരിൽ പ്രവർത്തനരഹിതമായി കിടന്നിരുന്ന തേജസ് റെസിഡന്റ്സ് അസോസിയേഷൻ പുന:സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് ചേർന്ന പൊതുയോഗത്തിൽ സ്റ്റാൻലി ഗോമസ് അദ്ധ്യക്ഷത വഹിച്ചു. ചിന്നൻ സി.കവലക്കൽ (പ്രസിഡന്റ്), സ്റ്റാൻലി ഗോമസ് (വൈസ് പ്രസിഡന്റ്), സി.കെ ജോസഫ് (സെക്രട്ടറി), ജിജോ വർഗീസ് (ജോ.സെക്രട്ടറി), എം.ജെ ജോസഫ്(ഖജാൻജി) എന്നിവരുൾപ്പെട്ട പതിനൊന്നംഗ കമ്മറ്റിയെ യോഗം തിരഞ്ഞെടുത്തു.