kuchi
അനഘ മനുവർമ്മ നൃത്തം അവതരിപ്പിക്കുന്നു

കൊച്ചി: സത്യാഞ്ജലി അക്കാഡമി ഒഫ് കുച്ചിപ്പുടി ഡാൻസും എറണാകുളം കരയോഗവും ചേർന്ന് സംഘടിപ്പിച്ച അനഘ മനുവർമ്മയുടെ നൃത്തപരിപാടി ആസ്വാദകരെ ആകർഷിച്ചു. കേരള സംഗീത നാടക അക്കാഡമി അദ്ധ്യക്ഷ കെ.പി.എ.സി ലളിത മുഖ്യാതിത്ഥിയായി. കലാമണ്ഡലം ക്ഷേമാവതി വിശിഷ്ടാതിത്ഥിയായി പങ്കെടുത്തു.കാർഡിയോളജിസ്റ്റ് ഡോ.മനുവർമ്മയുടെയും പീഡിയാട്രീഷ്യൻ ഡോ.ടി.യു. ദീപയുടെയും മകളാണ് പതിനൊന്നുകാരിയായ അനഘ. അഞ്ചാം വയസിൽ ശാസ്ത്രീയ നൃത്തമേഖലയിലെത്തിയ അനഘ ഭാരതനാട്യത്തിലൂടെയാണ് തുടക്കമിട്ടത്. മൂന്നു

വർഷമായി കുച്ചിപ്പുടി പരിശീലിച്ചു വരികയാണ്. പദ്മഭൂഷൺ വെമ്പാട്ടി ചിന്നസത്യത്തിന്റെ പ്രധാന ശിഷ്യയും കുച്ചിപ്പുടി കലാകാരിയും അദ്ധ്യാപികയുമായ അനുപമ മോഹനാണ് അനഘയുടെ ഗുരു. ഗിരിനഗർ ഭവൻസ് വിദ്യാമന്ദിറിലെ

ആറാംക്ലാസ് വിദ്യാർഥിനിയാണ് അനഘ. സഹോദരൻ വേദാംഗ് മനുവർമ്മ ഗായകനും വയലിനിസ്റ്റും ടെന്നീസ്‌ പ്ലെയറുമാണ്.