കൊച്ചി: സംഗം കലാഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 39-ാമത് അഖിലേന്ത്യ സംഗീതമത്സരത്തിന്റെ കൊച്ചിയിലെ പ്രാഥമികറൗണ്ട് മത്സരം 19ന് രാവിലെ 9.30 മുതൽ എറണാകുളം പ്രൊവിഡൻസ് റോഡിലെ വളവി ഹാളിൽ നടക്കും. സബ് ജൂനിയേഴ്സ് (5-12), ജൂനിയേഴ്സ് (12-18), സീനിയേ്സ്(18-30) എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. വിജയികൾ കൊച്ചിയിൽ നടക്കുന്ന സംസ്ഥാന ഫൈനൽ മത്സരത്തിൽ പങ്കെടുക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർ ഡൽഹിയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കും. ഫോൺ : 7356533644.