കൊച്ചി: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കലാഭവനിൽ സംഗീതാർച്ചനയും പൂജവയ്പും നടന്നു. ചടങ്ങുകളുടെ ഉദ്ഘാടനം കലാഭവൻ ട്രഷർ കെ.എസ്. പ്രസാദ് നിർവഹിച്ചു. തുടർന്ന് സംഗീതാർച്ചനയ്ക്ക് അദ്ധ്യാപകരായ ബി.അരുൺകുമാർ, സിന്ധു എന്നിവർ നേതൃത്വം നൽകി. പൂജവയ്പ് ചടങ്ങുകളിൽ കലാഭവൻ അദ്ധ്യാപകരും വിദ്യാർത്ഥികളും ജീവനക്കാരും പങ്കുചേർന്നു.