പറവൂർ : വടക്കേക്കര ഗ്രാമപഞ്ചായത്ത് യു.ബി.എ , ഭാരത മാതാ സ്കൂൾ ഒഫ് സോഷ്യൽ വർക്ക്, വാവക്കാട് ഗവ. ആയുർവേദ ഡിസ്പെൻസറി, കോട്ടയ്ക്കൽ ആര്യവൈദ്യശാല, ബീ ഫോർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചക്കുമരശേരി തെക്കെചേരുവാരം ഓഫീസിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.യു. ജിഷ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എം.കെ. ഷിബു, കെ.ബി. പ്രകാശൻ, അസി. കൃഷി ഓഫീസർ ഷിനു തുടങ്ങിയവർ സംസാരിച്ചു. ഡോ. തോമസ് ജിബിൻ, ഡോ. ജയലക്ഷ്മി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. നൂറ്റമ്പതിലേറെപ്പേർ പങ്കെടുത്തു.