പറവൂർ : ജില്ലാ മിനി വോളിബാൾ ചാമ്പ്യൻഷിപ്പിൽ കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ.എസ് എച്ച്.എസ്.എസും നായരമ്പലം ബി.വി.എച്ച്.എസ്.എസും ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ സ്കോർലൈൻ പറവൂരും പെൺകുട്ടികളുടെ വിഭാഗത്തിൽ കരിമ്പാടം ഡി.ഡി സഭ ഹൈസ്കൂളിനും രണ്ടാം സ്ഥാനം ലഭിച്ചു. മുൻ അന്തർദേശീയ വോളിബാൾ താരം ബി. അനിൽ സമ്മാനങ്ങൾ നൽകി. ടി.ആർ. ബിന്നി, കെ.പി. തോമസ്, സേവ്യർ ലൂയിസ്, ടി.ആർ. രാജീവ്, പി.സി. രാഘവൻ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന മിനി വോളിബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമുകളെ തിരഞ്ഞെടുത്തു.