പറവൂർ : സൈക്ലിംഗിലെ ഒളിംപിക്ല്സ് എന്നു വിശേഷിപ്പിക്കുന്ന പാരിസ് - ബ്രെറ്റ് - പാരിസ് സൈക്ലിംഗ് മാരത്തണിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ച പറവൂർ സ്വദേശികളായ കെ.ഡി. ലജുവിനെയും, ഗലിൻ എബ്രഹാമിനെയും പറവൂർ നഗരസഭ ആദരിച്ചു. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഇരുവരുടേയും വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു. വൈസ് ചെയർമാൻ ജെസി രാജു, കൗൺസിലർമാരായ ഡെന്നി തോമസ്, രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.