കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ (കുഫോസ്) ഫിഷറീസ് ഫാക്കൽറ്റി, ഗോവയിലെ കേന്ദ്ര തീരദേശ കാർഷിക ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്കായി മത്സ്യകൃഷിയിൽ പരിശീലനം നൽകുന്നു. ഒക്ടോബർ അവസാനവാരം കുഫോസിന്റെ പനങ്ങാട് പ്രധാന കാമ്പസിൽ വച്ച് മൂന്ന് ദിവസമായിക്കും പരിശീലനം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന അർഹതപ്പെട്ടവർക്ക് കൃഷിക്ക് ആവശ്യമായ മീൻകുഞ്ഞുങ്ങളെയും തീറ്റയും സൗജന്യമായി നൽകും. പങ്കെടുക്കാൻ താത്പര്യമുള്ള എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ട കർഷകർ ഫിഷറീസ് ഡീനുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം. വിലാസം : ഫിഷറീസ് ഡിൻ, കുഫോസ്, പനങ്ങാട്, കൊച്ചി - 682 506. ഫോൺ : 8330074639.