ഇടപ്പള്ളി: പുറമേനിന്ന് നോക്കിയാൽ എല്ലാം ഗംഭീരം .അകത്തളവും ഒട്ടും മോശമല്ല .പക്ഷേ മഴ പെയ്യരുതെന്നുമാത്രം . ഇടപ്പള്ളിയിൽ മെട്രോ ട്രെയിൻ ഇറങ്ങിയ യാത്രക്കാർക്ക് പ്ലാറ്റ്‌ഫോമിൽ നിന്നും പുറത്തേക്കു കടക്കണമെങ്കിൽ ചോർന്നുയൊലിക്കുന്ന വഴികൾ താണ്ടേണ്ട ഗതികേടായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. ആലുവയിലേക്കുള്ള ട്രെയിനുകൾ നിർത്തുന്ന ഫ്ലാറ്റ്ഫോമിന്റെ പുറത്തേക്കുള്ള പ്രവേശന വഴിയിൽ മുകളിൽ നിന്നും ചോർച്ചയുണ്ടായി മഴ വെള്ളം വൻതോതിലാണ് പടികളിലേക്കു ഒഴുകി വീഴുന്നത് .വെള്ളം നിയന്ത്രണാതീതമായതോടെ വഴിയുടെ പകുതി ഭാഗം അധികൃതർ ബാരിക്കേഡ് വച്ച് അടച്ചു . ട്രെയിൻ ഇറങ്ങി വന്ന യാത്രക്കാരാക്കട്ടെ ഒരുവിധത്തിൽ വെള്ളത്തിലൂടെ സ്റ്റേഷന് പുറത്തേക്ക് എത്തിപ്പെടുകയായിരുന്നു . മെട്രോ പണികൾ പൂർത്തിയായി അധിക നാളാകും മുമ്പേ മഴയിൽ ചോർന്നൊലിക്കാൻ തുടങ്ങിയത് പരക്കെ ആക്ഷേപങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകാണ് .

#ചങ്ങമ്പുഴ സ്റ്റേഷനിലും അവസ്ഥ ഇത് തന്നെ

ചങ്ങമ്പുഴ പാർക്ക് സ്റ്റേഷനിലും സ്ഥിതി ഒട്ടും മോശമായിരുന്നില്ല . ഫ്ലാറ്റുഫോമിലേക്കു കടക്കുന്ന വഴികളിൽ മേൽക്കൂരയിലെ ചോർച്ചയിലൂടെ മഴവെള്ളം ഇവിടേയും അകത്തേക്ക് വീഴുകയായിരുന്നു . ജീവനക്കാർ പാത്രങ്ങൾ വച്ച് വെള്ളം ശേഖരിച്ചു പുറത്തേക്കു ഒഴുക്കുന്ന അവസ്ഥയായിരുന്നു ഇവിടെ ഉണ്ടായിരുന്നത് .സ്റ്റേഷനുകളിലെ മേൽക്കൂരയുടെ പണികളിലെ അപാകതകളാണ് ചോർച്ചയ്ക്ക് കാരണം .