ചോറ്റാനിക്കര: തലയോലപ്പറമ്പ് കെ.ആർ.നാരായണൻ സ്മാരക എസ്.എൻ.ഡി.പി യൂണിയൻ വനിതാ സംഘത്തിന്റെ മേഖല യോഗം യൂണിയൻ സെക്രട്ടറി അഡ്വ:എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പത്മിനി തങ്കൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുലഭ സജീവ് സംഘടന സന്ദേശം നൽകി. ഏകാലമാകം മെഗാ ഇവന്റിൽ പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കുന്നതിത്തിനും, ശാഖകളിൽ കമ്മിറ്റികൾ പുനസംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. യു.എസ്.പ്രസന്നൻ, കെ.എസ്.അജീഷ് കുമാർ, മഞ്ജു സജി, ധന്യ പുരുഷോത്തമൻ, സുനിത അജിത്, ഗിരിജ കമൽ, പൊന്നമ്മ മോഹനൻ എന്നിവർ സംസാരിച്ചു.