അങ്കമാലി: ബംഗളൂരു നെഹ്റു സ്മാരക വിദ്യാലയത്തിൽ നടന്ന സി.ബി.എസ്.ഇ.ദക്ഷിണ മേഖല നീന്തൽ ചാമ്പ്യൻഷിപ്പിൽ വിശ്വജ്യോതി സ്‌കൂളിന് മികച്ച നേട്ടം.മത്സരത്തിൽ പങ്കെടുത്ത 30 പേരും മെഡൽ നേടി.20 പേർ ഭോപ്പാലിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.വ്യക്തിഗത-റിലേ മത്സരങ്ങളിലായി ഏഴ് സ്വർണവും,അഞ്ച് വെള്ളിയും,ഏഴ് വെങ്കലവും നേടിയാണ് വിശ്വജ്യോതി മികവ് തെളിയിച്ചത്.