അങ്കമാലി: നൂറുകണക്കിന് വിമാനയാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ഉൾപ്പെടെ പ്രയോജനപ്പെടും വിധം കൊച്ചി മെട്രോ റെയിൽ നെടുമ്പാശേരി വിമാനത്താവളം വഴി അങ്കമാലി വരെ നീട്ടുവാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരിക്ക് യൂത്ത് ഫ്രണ്ടിന്റെ ( ജേക്കബ്) നേതൃത്വത്തിൽ 10001 പേർ ഒപ്പിട്ട ഭീമ ഹർജി നൽകും. ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കളപ്പുരക്കൽ ആദ്യ ഒപ്പിട്ടു. യൂത്ത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന പ്രസിഡന്റ് അഡ്വ പ്രേംസൺ മാഞ്ഞമറ്റം, ജനറൽ സെക്രട്ടറി പ്രിൻസ് വെള്ളറക്കൽ, നിയോജകമണ്ഡലം പ്രസിഡന്റ് ആൽബിൻ പ്ലാക്കൽ എന്നിവർ സന്നിഹിതരായിരുന്നു.