wire
കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ (കെ.ഇ.ഡബ്ല്യു.എസ്.എ) എറണാകുളം ജില്ലാ സമ്മേളനം റോജി എം ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ (കെ.ഇ.ഡബ്ല്യു.എസ്.എ) എറണാകുളം ജില്ലാ സമ്മേളനം മഞ്ഞപ്ര സെന്റ് ജോർജ് യാക്കോബായ പാരീഷ് ഹാളിൽ നടന്നു. പൊതുസമ്മേളനം റോജി.എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സി.ടി ലാൻസൻ അദ്ധ്യക്ഷത വഹിച്ചു. സമ്മേളന നഗരിയിൽ ജില്ലാ പ്രസിഡന്റ് സി.ടി ലാൻസൻ പതാക ഉയർത്തി.സംസ്ഥാന പ്രസിഡന്റ് എൻ.കെ ശശീധരൻ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ് അജിത് കുമാർ സംഘടനാ വിശദീകരണം നടത്തി.സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി ശശീന്ദ്രൻ വിദ്യഭ്യാസ അവാർഡ് വിതരണം ചെയ്യ്തു.മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ തോമസ് ചികിത്സ സഹായ വിതരണം നിർവഹിച്ചു. ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ പ്രദർശന മേള ഡെപ്യൂട്ടി ചീഫ് എൻജിനീയർ ടെൻസൺ എം.എ ഉദ്ഘാടനം ചെയ്തു. സ്ഥാപക ജനറൽ സെക്രട്ടറി കെ.പി ബാബുവിനെ മുൻ സംസ്ഥാന പ്രസിഡന്റ് വി.എസ് സജീവൻ ആദരിച്ചു. ജില്ലാ സെക്രട്ടറി കെ.എ പൗലോസ്, ജില്ലാ ജോയിന്റ് സെക്രട്ടറി പോളച്ചൻ വറീത്,സംസ്ഥാന സമ്മേളന കൺവീനർ ആർ.കുഞ്ഞുമോൻ, തൃശൂർ ജില്ലാ സെക്രട്ടറി ഇ.ഒ ജോണി,മുൻ സംസ്ഥാന പ്രസിഡന്റ് കെ.കെ മുരളി, സനു വിജയൻ, പി.എൽ ദേവസി എന്നിവർ പ്രസംഗിച്ചു.