dist
അങ്കമാലി ഡിസ്റ്റിൽ സംഘടിപ്പിച്ച ദേശീയ മാനേജ്‌മെന്റ് ഫെസ്റ്റ് ദക്ഷ് 2019 ൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ കൊടകര സഹൃദയ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഓവറോൾ ട്രോഫി ഏറ്റുവാങ്ങുന്നു.

അങ്കമാലി: അങ്കമാലി ഡീ പോൾ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ (ഡിസ്റ്റ്) സംഘടിപ്പിച്ച ദേശീയ മാനേജ്‌മെന്റ് ഫെസ്റ്റ് ദക്ഷ് 2019 ൽ കൊടകര സഹൃദയ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. കൊടകര സഹൃദയ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ സിറിൽ ജോൺ ബെസ്റ്റ് മാനേജരായി തിരഞ്ഞെടുക്കപ്പെട്ടു. സമാപനസമ്മേളനത്തിൽ ഫെഡറൽ ബാങ്ക് അങ്കമാലി ബ്രാഞ്ച് ഹെഡും അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഗീവർഗ്ഗീസ് ടി എം, ഡിസ്റ്റ് പ്രിൻസിപ്പൽ ഡോ. ഉണ്ണി സി.ജെ, ഫിനാൻസ് ഡയറക്ടർ റവ. ഫാ. ലിൻഡോ പുതുപ്പറമ്പിൽ വി സി, ദക്ഷ് സ്റ്റാഫ് കോർഡിനേറ്റർ അസി.പ്രൊഫ. ചിഞ്ചു അനൂപ്, ദക്ഷ് സ്റ്റുഡന്റ് കോർഡിനേറ്റർ ശ്രീ. ശങ്കർ ദാസ് എന്നിവർ സംസാരിച്ചു. ഡിസ്റ്റ് ഡയറക്ടർ റവ. ഫാ. ജോർജ്ജ് പോട്ടയിൽ വി സി വിജയികൾക്കുള്ള സമ്മാനദാനം നൽകി.