മൂവാറ്റുപുഴ: ബാറിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് കസ്റ്റഡിയിലായ യുവാക്കൾജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽഅക്രമംഅഴിച്ചുവിട്ടു . രോഗികളേയും, ജീവനക്കാരേയും ആക്രമിക്കുകയും ജീവനക്കാരുടെ ജോലി തടസപ്പെടുത്തുകയും ഉപകരണങ്ങൾ തട്ടിത്തെറിപ്പിക്കുകയും ചെയ്തു. തടയാൻ ചെന്ന പോലീസുകാരനെയും മർദ്ദിച്ചു. കൂടുതൽ പോലീസ് എത്തി പ്രതികളെ ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മണ്ണാർക്കാട് പാറശ്ശേരി പൊതിയിൽവീട്ടിൽ ബാബു റിസാൻ എന്ന മുഹമ്മദ് നാഫി (24), ഏറ്റുമാനൂർ കാണക്കാരി വിലങ്ങത്ത് വീട്ടിൽ സുബിൻ (21) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. . പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾ മദ്യത്തിനും, മയക്കുമരുന്നിനും, അടിമകളാണെന്നും കൂടുതൽ അന്വേഷണം നടത്തി വരുകയാണെന്നും പൊലീസ് അറിയിച്ചു.
പ്രതികളായ മുഹമ്മദ് നാഫി ,സുബിൻ