crime
ഷെരീഫ് (48)


മൂവാറ്റുപുഴ: വിദേശ വനിതയെ അപമാനിച്ച കേസിൽമുളവൂർ മരങ്ങാട്ട് വീട്ടിൽ ഷെരീഫിനെ (48) അറസ്റ്റ് ചെയ്തു. കഴിഞ്ഞ 5ന് ഇസ്രായേൽ വനിതായ ഗൽഒലീവയും സുഹൃത്തും ഇരുചക്രവാഹനത്തിൽ മൂന്നാറിന് പോകുന്നതിനിടെ പെരുമറ്റത്ത് വച്ചായിരുന്നു സംഭവം. യുവതി കോതമംഗലം പോലീസിൽ പരാതി നൽകി. പരാതി മൂവാറ്റുപുഴ പോലീസിന് കൈമാറിയതോടെയാണ് പ്രതിയെ പിടികൂടിയത്. മൂവാറ്റുപുഴ ജെഎഫ്‌സിഎം കോടതിയിൽ ഹാജരാക്കി