jolly
അങ്കമാലി വിശ്വജ്യോതി സ്‌കൂളിൽ എൽ.കെ.ജി.,യു.കെ.ജി.കുട്ടികൾക്കായി സംഘടിപ്പിച്ച കലാമത്സരങ്ങളിൽ ഓവറാൾ കിരീടം നേടിയ അങ്കമാലി ജോളി നഴ്‌സറി സ്‌കൂൾ ടീം

അങ്കമാലി: അങ്കമാലി വിശ്വജ്യോതി സ്‌കൂളിൽ എൽ.കെ.ജി, യു.കെ.ജി.കുട്ടികൾക്കായി നടത്തിയ കലാമത്സരങ്ങളിൽ
(വിസ്മയ 2019) അങ്കമാലി ജോളി നഴ്‌സറി സ്‌കൂൾ ഓവറാൾ കിരീടം നേടി. വട്ടേക്കാട് നെഹ്‌റു മെമ്മോറിയൽ സ്‌കൂൾ രണ്ടും കൊരട്ടി ലിറ്റിൽ ഫ്‌ളവർ കോൺവെന്റ് സ്‌കൂൾ മൂന്നാം സ്ഥാനവും നേടി. സ്‌കൂൾ മാനേജർ ഫാ.ജോൺ ബെർക്കുമാൻസ് കലാമത്‌സരങ്ങൾ ഉദ്ഘാടനം ചെയ്തു. ബാലതാരം ആദിഷ് പ്രവീൺ സമ്മാനദാനം നിർവഹിച്ചു. സമാപന സമ്മേളനത്തിൽ സ്‌കൂൾ മാനേജർ ഫാ. ജോൺ ബെർക്കുമാൻസ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ .ജോഷി കൂട്ടുങ്ങൽ, വൈസ് പ്രിൻസിപ്പൽ ഫാ. സിബിൻ പെരിയപ്പാടൻ, പ്രധാന അദ്ധ്യാപിക വിദ്യ കെ.നായർ, ഹാനിൽ ഹുസൈൻ, ഡോ.ആർ.പാർവതി എന്നിവർ പ്രസംഗിച്ചു.