പറവൂർ : പറവൂരിൽ തുടങ്ങുന്ന ഹിന്ദി ഭാഷാപഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ (ചൊവ്വ) രാവിലെ പത്തിന് എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഹാളിൽ വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കും. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് അദ്ധ്യക്ഷത വഹിക്കും. സർവ്വശ്രേഷ്ഠ ഹിന്ദി അദ്ധ്യാപക പുരസ്കാരം ലഭിച്ച കെ.എൻ. സുനിൽകുമാർ ആലങ്ങാടിനെ ആദരിക്കും. അവാർഡ്ദാനം കെ.പി. ധനപാലൻ നിർവഹിക്കും. പ്രിൻസിപ്പൽ സുപ്രിയ ആഷസ്, കെ.എ. വിദ്യാനന്ദൻ, കെ. ശാന്ത, കെ.എം. അംബ്രോസ്, ടി.ജി. അനൂപ്, ഷൈൻ, കെ.എൻ. ബിജു തുടങ്ങിയവർ സംസാരിക്കും. എൻ.എസ്.എസ് താലൂക്ക് യൂണിയൻ മന്ദിരത്തിലാണ് ഭാഷാകേന്ദ്രം.