കൊച്ചി: ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന പൊതുമേഖലാ ബാങ്ക് ലയനം പിൻവലിക്കണമെന്ന് എ.ഐ.ബി.ഇ.എ സംസ്ഥാന ട്രഷറർ പി.ജയപ്രകാശ് പറഞ്ഞു. ഒക്‌ടോബർ 22ന് നടക്കുന്ന ബാങ്ക് പണിമുടക്കിന് മുന്നോടിയായി എറണാകുളത്ത് ബാങ്ക് ജീവനക്കാർ നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.ബി.ഐ-അസോസിയേറ്റ് ബാങ്ക് ലയനം ബാങ്ക്
ശാഖകൾ അടച്ചുപൂട്ടുന്നതിനും, സേവന നിരക്കുകൾ വർദ്ധിപ്പിക്കുന്നതിനും വലിയ ഇടപാടുകൾക്ക് മുൻഗണന നൽകുന്നതുമായ സ്ഥിതിയാണ് ഉണ്ടാക്കിയിരിക്കുന്നത്.എ.കെ.ബി.ഇ.എ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.എം.അംബുജം, ജില്ലാ സെക്രട്ടറി പി. ആർ.സുരേഷ്, ചെയർമാൻ പി. രാജൻ, ബി.ഇ.എഫ്‌.ഐ നേതാക്കളായ ഗോകുൽദാസ്, രവീന്ദ്രൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.