മൂവാറ്റുപുഴ: രാജ്യത്ത് വളർന്നു വരുന്ന അസഹിഷ്ണുതക്കും ആൾക്കൂട്ട കൊലപാതകങ്ങൾക്കുമെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരിൽ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള 49 കലാ-സാംസ്ക്കാരിക പ്രവർത്തകർക്കെതിരെ കേസെടുത്ത നടപടി ജനാധിപത്യവിരുദ്ധമാണെന്ന് എ.ഐ.വൈ.എഫ് ആരോപിച്ചു. കത്തയച്ചതിന്റെ പേരിൽ കേസെടുത്തതിനെതിരെ എഐവൈഎഫ് നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്തുകൾ അയച്ച് പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്കുള്ള തുറന്നകത്തുകൾ പോസ്റ്റു ചെയ്തു കൊണ്ട് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം ജോർജ് വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. പി.ബി. ശ്രീരാജ് അദ്ധ്യക്ഷത വഹിച്ചു. സി.എൻ. ഷാനവാസ്, ഫിനു ബക്കർ എന്നിവർ സംസാരിച്ചു. പി. എസ്.ശ്രീശാന്ത്, ഗോവിന്ദ് ശശി, രാഹുൽ .പി.ബാലകൃഷ്ണൻ , ടി.ബി.മാഹീൻ, ഷിനാജ് , മിഥുൻ എന്നിവർ നേതൃത്വം നൽകി