observ
ചാത്യാത്ത് എൽ.എം.സി.ജി.എച്ച്.എസിലെ ബൂത്ത് സന്ദർശിച്ച് മടങ്ങുന്ന തിരഞ്ഞെടുപ്പ് നിരീക്ഷക മാധ്വി കടാരിയ

കൊച്ചി : തുടർച്ചയായ മൂന്ന് അവധിദിനങ്ങൾ വന്നെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തെല്ലും വിട്ടുവീഴ്ചയ്ക്ക് സ്ഥാനാർത്ഥികളും പ്രവർത്തകരും തയ്യാറല്ല. പരമാവധി വോട്ടർമാരെ നേരിൽക്കണ്ട് വോട്ടും പിന്തുണയും അഭ്യർത്ഥിക്കാൻ ലഭിച്ച അവസരം മുതലാക്കുകയാണ് പാർട്ടികൾ. അവധി മറന്നും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കുന്ന തിരക്കിലാണ് ഉദ്യോഗസ്ഥവൃന്ദം.
മൂന്നു മുന്നണികളുടെ സ്ഥാനാർത്ഥികൾ ഇന്നലെയും സജീവമായ പ്രചാരണം നടത്തി. ഞായറാഴ്ചയുടെ ആലസ്യമില്ലാതെയായിരുന്ന പ്രചാരണപരിപാടികൾ. പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിച്ച് പിന്തുണ തേടുന്ന തിരക്കിലായിരുന്നു പ്രധാന സ്ഥാനാർത്ഥികൾ.

വിവി പാറ്റ് യന്ത്രങ്ങൾ റെഡി
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെയും വിവി പാറ്റ് മെഷിനുകളുടെയും ഒന്നാം ഘട്ട റാൻഡമൈസേഷൻ 11ന് മഹാരാജാസ് കോളേജിൽ നടക്കും. ഇതിന് ശേഷം വിതരണകേന്ദ്രമായ മഹാരാജാസ് കോളേജിലെ സ്‌ട്രോംഗ് റൂമിലേക്ക് യന്ത്രങ്ങൾ മാറ്റും. രണ്ടാം ഘട്ടം 16 നാണ് നടക്കുക. 17 ന് യന്ത്രങ്ങളുടെ കമ്മീഷനിംഗും ബാലറ്റ് പേപ്പർ പതിക്കലും നടക്കും.

# വോട്ടെടുപ്പ് ദിനത്തിൽ അവധി

വോട്ടെടുപ്പ് ദിനത്തിൽ മണ്ഡലത്തിലെ വോട്ടർമാരായ തൊഴിലാളികൾക്കും ജീവനക്കാർക്കും ശമ്പളത്തോടു കൂടിയ അവധി നൽകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. വോട്ടു രേഖപ്പെടുത്താൻ അവസരം നൽകേണ്ടത് തൊഴിൽദായകന്റെ ഉത്തരവാദിത്തമാണ്. മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്ന മണ്ഡലത്തിലെ വോട്ടർമാർക്കും അവധി ലഭിക്കും.

# പോളിംഗ് സാമഗ്രി വിതരണം 20 ന്
പോളിംഗ് സാമഗ്രികളുടെ വിതരണം 20 ന് മഹാരാജാസ് കോളേജിൽ രാവിലെ 7. 30 ന് ആരംഭിക്കും. നൂൽ മുതൽ വോട്ടിംഗ് യന്ത്രം വരെ നിരവധി സാമഗ്രികളാണ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങേണ്ടത്.

# പരിശീലനം ബുധനാഴ്ച മുതൽ

ഉപതിരഞ്ഞെടുപ്പിന് ജീവനക്കാർക്കുള്ള പരിശീലനത്തിന് ബുധനാഴ്ച ആരംഭിക്കും. വോട്ടെടുപ്പ്, വോട്ടെണ്ണൽ തുടങ്ങിയവയ്ക്കുള്ള പരിശീലനം നൽകും. മാസ്റ്റർ ട്രെയ്‌നർമാർക്കും സെക്ടറൽ ഓഫീസർമാർക്കുമുള്ള പരിശീലനം ബുധനാഴ്ച്ച വൈകിട്ട് മൂന്നിന് കളക്ടറേറ്റിലെ സ്പാർക്ക് ഹാളിൽ നടക്കും.

പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം മഹാരാജാസ് കോളേജിൽ 10, 16 തിയതികളിൽ നടക്കും. ആദ്യഘട്ടത്തിൽ 410 പേർക്ക് പരിശീലനം നൽകും. ആദ്യഘട്ട പരിശീലനം പൂർത്തിയാക്കിയവരിൽ ബൂത്ത് അടിസ്ഥാനത്തിൽ ആവശ്യമായ ഉദ്യോഗസ്ഥർക്കും 20 ശതമാനം റിസർവ് ഉദ്യോഗസ്ഥർക്കുമാണ് രണ്ടാംഘട്ട പരിശീലനം നൽകുന്നത്.

വോട്ടെണ്ണലിന് ജീവനക്കാർ

വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരെ നിശ്ചയിക്കുന്നത് ബുധനാഴ്ച കളക്ടറുടെ ചേംബറിലാണ്. രണ്ടാംഘട്ടം പതിനെട്ടിന് നടക്കും. 14 കൗണ്ടിംഗ് ടേബിളുകളിലേക്കുള്ള 14 സ്റ്റാറ്റിക് ഒബ്‌സർവർമാർ, പതിനാല് കൗണ്ടിംഗ് സൂപ്പർവൈസർമാർ, 14 കൗണ്ടിംഗ് അസിസ്റ്റന്റുമാർ എന്നിവരയാണ് തിരഞ്ഞെടുക്കുന്നത്. 20 ശതമാനം റിസർവിനും തിരഞ്ഞെടുക്കും.

ചട്ടലംഘനം : നടപടി തുടരുന്നു

പെരുമാറ്റ ചട്ടലംഘനം തടയുന്നതിന് നടപടികൾ തുടരുന്നു. ചട്ടവിരുദ്ധമായി പതിച്ച 111 പോസ്റ്റുകളും 54 കൊടികളും,എട്ട് ബോർഡുകളും 60 മീറ്റർ തോരണങ്ങളും നീക്കം ചെയ്തു.

# 48 മണിക്കൂർ മദ്യനിരോധനം
വോട്ടെടുപ്പ് പൂർത്തിയാകുന്നതിന് മുമ്പുള്ള 48 മണിക്കൂർ എറണാകുളം മണ്ഡലത്തിൽ മദ്യനിരോധനം. പൊതുസ്ഥലത്തോ സ്വകാര്യ ഇടങ്ങളിലോ മദ്യം വിൽക്കുന്നതും വിതരണം ചെയ്യുന്നതും ഉപയോഗിക്കുന്നതും 48 മണിക്കൂറിൽ നിയമവിരുദ്ധമാണ്. വോട്ടെണ്ണൽ ദിനത്തിലും മദ്യനിരോധനമുണ്ടാകും.

മൂന്നു ദിവസം അവധി ഒരുമിച്ച് വന്നതിനാൽ നിരവധി കുടുംബങ്ങൾ നഗരം വിട്ടെങ്കിലും പ്രചാരണച്ചൂടിന് കുറവുണ്ടായില്ലെന്ന് പാർട്ടി നേതാക്കളും സ്ഥാനാർത്ഥികളും