പറവൂർ: കൂട്ടുകാട് പള്ളിയിലെ പെരുന്നാൾ ആഘോഷത്തിനിടെ യുവാവിനെ മർദ്ദനമേറ്റു. ചെമ്മാശ്ശേരി ലാൻസന്റെ മകൻ ജെഫിൻ (21) ആണ് നെറ്റിയിൽ മുറി​വേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ശനിയാഴ്ച രാത്രി ശിങ്കാരിമേളം നടക്കുന്നതിനിടെയാണ് സംഭവം. വടക്കേക്കര പൊലീസ് കേസെുത്തു.