ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായിജയറാമിന്റെ നേതൃത്വത്തിൽ പഞ്ചാരിമേളം അരങ്ങേറി. പവിഴമല്ലിത്തറയ്ക്കു മുന്നിൽ ( ദേവിയെ ആദ്യം കണ്ട സ്ഥലമെന്ന് ഐതിഹ്യം ) ആറാം തവണയാണ്ജയറാമിന്റെ പ്രമാണത്തിൽ പഞ്ചാരി മേളം നടന്നത്.

കിഴക്കെ നടപ്പുരയിൽ ശിവേലി എഴുന്നള്ളിപ്പ് ആരംഭിച്ചതോടെ പവിഴമല്ലിത്തറയുടെ ഭാഗത്തായി 147 വാദ്യകലാകാര ന്മാർ അണിനിരന്നു. പഞ്ചാരിയുടെ ഒന്നാം കാലമായ പതി കാലത്തിന് ജയറാം തുടക്കമിട്ടു.മൂന്ന് മണിക്കൂറോ ളം നീണ്ട പഞ്ചാരിമേളം ഭക്തജനങ്ങളെ ആനന്ദലഹരി​യി​ലാഴ്ത്തി​.

മേളപ്രമാണിയായി ഇടം തലയിൽ നി ന്ന ജയറാമിനടുത്തായി ചോറ്റാനിക്കര സത്യൻ നാരായണ മാരാർ, ആനിക്കാട്ട് കൃഷ്ണകുമാർ മാരാർ, ആനിക്കാട്ട് ഗോപകുമാർ തുടങ്ങി 15 വാദ്യക്കാർ അണിചേർന്നു. വലം തലയിൽ തിരു വാങ്കുളം രഞ്ജിത്ത്, ഉദയനാപുരം മണിയൻ മാരാർ, തിരുവാങ്കുളം സതീശൻ മാരാർ, ചോറ്റാനിക്കര അനു, പുതിയകാവ് ശരത് എന്നിവരടക്കം 36 പേർ .

ഇലത്താളത്തിന് ചോറ്റാനിക്കര സുനിൽകുമാർ, ചോറ്റാനിക്കര വേണു ഗോപാൽ മാരാർ, പറവൂർ സോമൻ, ചോറ്റാനിക്കര രാജു ബാഹുലേയമാരാ ർ, രവിപുരം ജയൻ വാര്യർ മാരാർ എ ന്നിവർക്കൊപ്പം 42 പേർ നിരന്നു.

കൊമ്പ് വാദ്യത്തിന് മച്ചാട് ഹരിദാസ്, വെന്നിമല രാജേഷ് മാരാർ, ഉദയനാപു രം ഷിബു എന്നിവരുൾപ്പെടെ 26 പേരും, കുഴൽവാദ്യത്തിന് പെരുവനം സതീശൻ, ചേർത്തല ബാബു എന്നിവരടക്കം 28 കലാകാരന്മാരുമാണ് അണിനിരന്നത്.

തിങ്കളാഴ്ച മഹാനവമിയോടനു ബ ന്ധിച്ച് രാവിലെ പഞ്ചരത്‌ന കീർത്തനാലാപനം, പെരുവനം കുട്ടൻ മാരാരുടെ പഞ്ചാരിമേളം, എഴുന്നള്ളി പ്പ്, സംഗീതോത്സവം, രാത്രി കലാപരി പാടികൾ എന്നിവനടക്കും

ചൊവ്വാഴ്ച സരസ്വതി പൂജ, പൂജയെടുപ്പ് എന്നിവക്കു ശേഷം 8.30 ന് കീഴ്ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ 15 വൈദിക ശ്രേഷ്ഠന്മാർ വിദ്യാരംഭം കുറിച്ച് കുട്ടികളെ എഴുത്തിനിരുത്തും.1500ൽ പ്പരം കുട്ടികൾ ആദ്യാക്ഷരം കുറിക്കാനെത്തുമെന്ന് പ്രതീക്ഷിക്കുന്നു. വിദ്യാരംഭത്തിന് എഴുത്തിനിരിക്കുന്ന കുട്ടികൾക്ക് സാരസ്വതാരിഷ്ടം ,സ്ലേറ്റ്,പെൻസിൽ ,ബിസ്‌ക്കറ്റ്,പഴം, എന്നിവ സൗജന്യമായി വിതരണം ചെയ്യുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.