save
സൗത്ത് അടുവാശേരി 'സേവ്' വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്ര രചനാമത്സരത്തിൽ വിജയികളായവർക്ക് പി.ബി.ആർ. മേനോൻ സമ്മാനം വിതരണം ചെയ്യുന്നു

നെടുമ്പാശേരി: സൗത്ത് അടുവാശേരി 'സേവ്' എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് നടത്തിയ ചർച്ച കരീം ഉദ്ഘാടനം ചെയ്തു. പി.ബി.ആർ. മേനോൻ അദ്ധ്യക്ഷത വഹിച്ചു. ആവണി ഹരി, സിൽഫിലിയ ക്ലബ് സെക്രട്ടറി മധു, സേവ് പ്രസിഡന്റ് അരുൺ ഗോപി, സെക്രട്ടറി സിജുകുമാർ, വിനില അരുൺ, ബിജു സുധാകരൻ എന്നിവർ സംസാരിച്ചു. സജീവ് ലാൽപരിസ്ഥിതി സംരക്ഷണവും പ്ലാസ്റ്റിക് നിർമ്മാർജ്ജനവും എന്ന വിഷയത്തിൽ ക്ലാസെടുത്തു.

വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്രരചനാമത്സരത്തിൽ വിജയികളായവർക്ക് പി.ബി.ആർ. മേനോൻ സമ്മാനം വിതരണം ചെയ്തു. 2018 ലെ മഹാപ്രളയകാലത്ത് സന്നദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തുടങ്ങിയ വാട്ട്‌സ് ആപ്പ് ഗ്രൂപ്പാണ് 'സേവ്'. പ്രളയത്തിന് ശേഷവും സേവന പ്രവർത്തനങ്ങളുമായി അടുവാശേരിയിലെ സജീവ സാന്നിദ്ധ്യമാകുകയായിരുന്നു സേവ്. കഴിഞ്ഞ പ്രളയം അടുവാശേരിയെ ബാധിച്ചില്ലെങ്കിലും നിലമ്പൂരിലെ പ്രളയബാധിതർക്ക് കൈത്താങ്ങായി സംഘടന പ്രവർത്തിച്ചിരുന്നു.